അങ്ങനെ എന്റെ ജീവിതത്തിലെ ഒന്നാം അദ്ധ്യായം കഴിഞ്ഞു എന്ന് ഞാൻ വിചാരിക്കുന്നു. അതെന്തെന്നാൽ, ഇനി ഞാൻ ജീവിക്കുന്നത് എന്റെ കുട്ടികൾക്ക് വേണ്ടിയാണ്. അതാണ് എന്റെ പരമമായ ലക്ഷ്യം. അവരെ നല്ല രീതിയിൽ പഠിപ്പിക്കണം, നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു വിടണം, അങ്ങനെ പലതും.അതിനെല്ലാം നല്ല ഒരു ജോലി കൂടിയെ തീരു.അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഞാൻ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. അപ്പോൾ ചിലർ എന്നോട് പറഞ്ഞു, അങ്ങനെ കുട്ടികൾക്ക് വേണ്ടിയാണു ജീവിക്കുന്നത് എന്ന് പറയരുത്, അവരെ കുറിച്ച് ഒത്തിരി പ്രതീക്ഷ വച്ച് പുലർതരുതു എന്നൊക്കെ പറഞ്ഞു. വയസാകുമ്പോൾ അവർ നൊക്കിയിലെംകിൽ നമുക്ക് ഒത്തിരി വിഷമം തോന്നും എന്നൊക്കെ. അതൊക്കെ ശരിയാണ്, ചിലപ്പോൾ അവർ നോക്കിയെന്നു വരില്ല, അതാണ് ഇപ്പോൾ കണ്ടു വരുന്നത്. അതൊക്കെ ഞാനും പ്രതീക്ഷിക്കുന്നു എന്നാലും എനിക്ക് ഒരു ലക്ഷ്യം ഉണ്ട്.അത് നേടുന്നത് വരെ അതിനു വേണ്ടി നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കും.
ഇതൊക്കെ തന്നെ ആയിരിക്കും മിക്കവാറും എല്ലാ മാതാ പിതാക്കളുടെയും ആഗ്രഹം. എന്തു തന്നെ ആയാലും നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം വേണം.പിന്നെ നമ്മൾ എങ്ങനെ ഒക്കെ കൂട്ടി കിഴിച്ചാലും കുറച്ചു ഈശ്വരാധീനം കൂടി വേണം എന്നാണ് എന്റെ വിശ്വാസം.ചില ആളുകളെ കണ്ടിട്ടില്ലേ അവർ വെറുതെ സമയം കളഞ്ഞു രാവിലെ മുതൽ വയികുന്നേരം വരെ വല്ല ആലിൻ ചുവട്ടിലോ,കട തിണ്ണ യിലോ ഇരുന്നു സമയം വെറുതെ കളയുന്നു. അവര്ക്ക് ഒരു ലക്ഷ്യവുമില്ല. ഒന്നും നേടാനുമില്ല. വയികുന്നേരം ആകുമ്പോൾ എങ്ങനെ എങ്കിലും രണ്ടെണ്ണം അടിക്കണം. അങ്ങനെ ഒരു വിചാരം മാത്രമേ ഉള്ളു. അവരെ കൊണ്ട് വീട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ല.
ഒരിക്കലും ആരും അങ്ങനെ ആയി തീരരുത്. നമ്മളെ ഓരോരുത്തരെയും ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് ഓരോ ഓരോ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ആണ്. അത് നാം നിറവേറ്റിയ ശേഷം വേണം ഭൂമിയിൽ നിന്ന് പോകാൻ. മനുഷ്യ ജന്മം ഒരിക്കലെ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു.
ജീവിതത്തിൽ നമുക്ക് പല വിഷമങ്ങളും നേരിടേണ്ടി വരും. അപ്പോഴൊക്കെ തളരാതെ മുന്നേറുകയാണ് വേണ്ടത്. നമ്മുടെ സ്വപ്‌നങ്ങൾ ആണ് നമ്മളെ ഓരോ ദിവസവും ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.അങ്ങനെ ഓരോ പുലരിയും നാം ആ ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കും. അപ്പോഴാണ് ജീവിതത്തിനു ഒരു അർത്ഥം ഉണ്ടാകുന്നത്.

എഴുതിക്കൊണ്ടേയിരിക്കൂ. സ്വജീവിതത്തിന് വെളിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കാലക്രമേണ എഴുതാൻ വിഷയീഭവിക്കുമാറാകട്ടെ.
ReplyDeleteചേട്ടാ, വളരെ നന്ദി, എന്റെ ബ്ലോഗിൽ വന്നു അഭിപ്രായം പറഞ്ഞതിന്. ആരും ഒന്നും പറയാത്തതുകൊണ്ട് ഞാൻ വിഷമിച്ചു ഇരിക്കുകയായിരുന്നു.
ReplyDeleteവളരെ ശെരിയാണ്.ലക്ഷ്യങ്ങൾ അതെത്ര ചെറുതായി കൊള്ളട്ടെ ജീവിതത്തിനു ഒരു അര്ത്തവും ഉന്മേഷവും തരുന്നത് അതാണ്.എത്ര നാൾ ജീവിച്ചു എന്നതിലല്ല.ജീവിച്ചപ്പോൾ എന്ത് ചെയ്തു എന്നതിലാണ് കാര്യം.
ReplyDeleteഒരു ഫോലോവേർ ബട്ടണ്‍ ഈ ബ്ലോഗിൽ ആഡ് ചെയ്യാമായിരുന്നു.
ReplyDeleteഅതെങ്ങനെ ആണ് ചേര്ക്കുന്നത്, ഒന്ന് പറഞ്ഞു തരുമോ
ReplyDelete