Friday 16 November 2012

കുമാരനല്ലൂര്‍ ദേവി






                       മിന്നും പൊന്നിന്‍ ചിലമ്പും മണിമയ വിലസല്‍ 
                                        കാഞ്ചിയും നല്ല പട്ടും 
                       പൊന്നും രക് നങ്ങളും ചേര്‍ത്ത ധിക തര ലസ -
                                        ന്മാ ല കേയുര മംഗെ 
                          കുന്നിന്‍ കന്യേ , മണിക്കാ തില കനക കിരീടം 
                                              ധരിച്ചോരു ദേവീ 
                           എന്നും മംഗല്യ മേകീ ടണ മതിനു തൊഴാം 
                                           ശ്രീ കുമാ രാലയെ ശേ 


Saturday 10 November 2012

ഞങ്ങളുടെ കാവിലെ പൂജയും കവിയൂര്‍ യാത്രയും.



കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഭാര്യയുടെ വീട്ടില്‍ പോയിരുന്നു. അവിടെ അവരുടെ കാവില്‍ ഒരു പൂജ ഉണ്ടായിരുന്നു. അതില്‍ സംബന്ധിക്കാന്‍ വേണ്ടിയാണു പോയത്.രാവിലെ എഴുനേറ്റു കുളിച്ചു രടിയായി ഞാനും, അമ്മയും, തങ്കു വും പൊന്നുവും ഒരുമിച്ചാണ് കാറില്‍ കയറി പോയത്. അമ്മ പറഞ്ഞു നമുക്ക് നേരത്തെ പോകണം അവിടെ രാവിലെ തന്നെ പൂജകള്‍ തുടങ്ങും. അതുകൊണ്ട് കുറച്ചു സ്പീഡില്‍ ആണ് ഞാന്‍ കാര്‍ ഓടിച്ചിരുന്നത്.

വണ്ടിയില്‍ കയറി കുറച്ചു കഴിഞ്ഞു പോന്നു ഉറക്കം തുടങ്ങി. ജോലിയും , സ്കൂള്‍ ഉം ഉള്ള ദിവസം ആയതുകൊണ്ട് വഴിയില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. വളരെ വിഷമിച്ചാണ് ഞാന്‍ കാര്‍ ഓടിച്ചിരുന്നത്. 8.30 നാണു വീട്ടില്‍ നിന്നും യാത്ര തുടങ്ങിയത്. ഏകദേശം ഒരു 9.30 ആയപ്പോള്‍ ഞങ്ങള്‍ കവിയൂര്‍ വീട്ടില്‍ വന്നു. അവിടെ അടുത്ത് അമ്മയുടെ ഒരു തറവാട് ഉണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ കാവില്‍ പൂജ ഒന്നും തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അമ്മയുടെ തറവാട്ടില്‍ കയറി ഇരുന്നു. 

അവിടെ അവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. അതില്‍ ഒരു ചേട്ടന്‍ കേരളത്തിന്‌ വെളിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ആണ് ജോലി നോക്കുന്നത്. അതിനു താഴെ രണ്ടു പേര്‍. അവര്‍ക്ക് രണ്ടു പേര്‍ക്കും അരക്ക് കീഴോട്ടു ചലന ശേഷി ഇല്ല. വളരെ കഷ്ടമാണ് അവരുടെ കാര്യം. എല്ലാ കാര്യത്തിനും അവരുടെ അച്ഛന്‍ കൂടെ വേണം. കുളിപ്പിക്കാനും, ബാത്ത് റൂമില്‍ പോകാനും ഒക്കെ അച്ഛന്‍ എടുത്തുകൊണ്ടാണ് പോകുന്നത്. നമുക്ക് കണ്ടാല്‍ വളരെ വിഷമം തോന്നും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ  ചേട്ടന്‍ ഊണ് മുറിയില്‍ ഇരിപ്പുണ്ടായിരുന്നു. പിന്നെ ഞാന്‍ ചേട്ടനുമായി കുറെ സമയം സംസാരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു. 

അങ്ങനെ ഒരു 10.45 ആയപ്പോള്‍ പോറ്റിമാര്‍ വന്നു പൂജ ആരംഭിച്ചു. അപ്പോഴേക്കും ഞങ്ങള്‍ എല്ലാവരും അവിടെ ചെന്നു. നാഗ രാജാക്കന്മാര്‍ക്ക് എല്ലാ വര്‍ഷവും അവിടെ പൂജകള്‍ ചെയ്യാറുണ്ട്. ഏകദേശം 1.00 ആയപ്പോള്‍ പൂജകള്‍ കഴിഞ്ഞു. അതിനുശേഷം പായസവും പഴവും എല്ലാം കഴിച്ചു നാഗരാജനെ നല്ലവണ്ണം മനസിരുത്തി പ്രാര്‍ഥിച്ചു ഞങ്ങളും വീട്ടിലേക്ക്  മടങ്ങി. 
 
 

Monday 5 November 2012

ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് ഉം ഞാനും എന്റെ പുതിയ കൂട്ടുകാരനും.



കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഞാന്‍ തിരുവല്ല യില്‍ പോയിട്ട് വരുന്ന  ഭാര്യ യെ നോക്കി കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്റ് ഇന്റെ വെളിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വേറെ കുറച്ചു പേരോട് എങ്ങോട്ടോ പോകുന്ന വഴി ചോദിക്കുന്നു. കുറച്ചു അകലെയാണ് അവര്‍ നിന്നിരുന്നത്. അതുകൊണ്ട് എന്താണ് ചോദിക്കുന്നതെന്നോ, ഏതു  ഭാഷ ക്കാരനാണ് എന്ന് എനിക്ക് മനസിലായില്ല. എന്തായാലും അയാള്‍ മലയാളി അല്ല എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. സമയം ഇരുട്ടാന്‍ തുടങ്ങും തോറും അയാളുടെ മുഖത്ത് ഒരു ടെന്‍ഷന്‍ കാണപെട്ടു. 

അവരോടു വഴി ചോദിച്ചിട്ട് ഒന്നും മനസിലാക്കാന്‍ പറ്റാത്തതുകൊണ്ട് അയാള്‍ ഞാന്‍ നില്‍ക്കുന്ന വശത്തേക്ക് വരാന്‍  തുടങ്ങി. അപ്പോള്‍ ഞാന്‍ എന്റെ ബൈക്ക് ഇല്‍ ചാരി സ്റ്റാന്റ് ഇന്റെ വെളിയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ എന്റെ കുറച്ചു മുന്‍പില്‍ വേറെ ഒരാള്‍ നില്പുണ്ടായിരുന്നു. ഉടന്‍ തന്നെ അയാള്‍ ഇ പയ്യനോട് വഴി ചോദിച്ചു. കുമരകത്തിന് ആണ് ഇയാള്‍ക്ക് പോകേണ്ടത്. ഇംഗ്ലീഷില്‍ ആണ് സംസാരം. അപ്പോള്‍ ഇ പയ്യന്‍ എന്തോ പറഞ്ഞു കൊടുക്കുന്നുണ്ട്. എന്തോ സംശയം വന്നപ്പോള്‍ പുറകില്‍ നിന്നിരുന്ന എന്നോട് കുമരകത്തേക്ക് പോകുന്ന വഴി ചോദിച്ചു. ഞാന്‍ ശരിയായ വഴി പറഞ്ഞു കൊടുത്തു. ഓട്ടോ യിക്ക് പോകുകയനകില്‍ എത്ര രൂപ ആകും എന്ന് ചോദിച്ചു. കോട്ടയത്ത്‌ നിന്നും ഏകദേശം 150 രൂപ ആകും എന്ന് ഞാന്‍ പറഞ്ഞു. പിന്നെ അയാള്‍ ഓട്ടോ യിക്ക് വേണ്ടി പരക്കം പാഞ്ഞു നടക്കുന്ന കാഴ്ച ആണ് കാണാന്‍ കഴിഞ്ഞത്. പാവം, കുറെ കഴിഞ്ഞു ആരെയോ ഫോണ്‍ വിളിച്ചതിന് ശേഷം ഒരു ഓട്ടോ ക്കാരനുമായി കൂലി പറഞ്ഞു ഉറപ്പിച്ചതിനു ശേഷം ഭാര്യ യെയും കൂട്ടി കുമരകത്തിന് പോയി. ഇനി അയാള്‍ ഒരിക്കലും കേരളത്തില്‍ വരുമെന്ന് തോന്നുന്നില്ല. 

അതിനു ശേഷം ഇ പയ്യനുമായി ഞാന്‍ പരിചയപെട്ടു. അവന്റെ പേര് മനോജ്‌ എന്നാണ്. ആലപ്പുഴയില്‍ ആണ് മനോജിന്റെ വീട്. ഗള്‍ഫില്‍ ജോലി നോക്കുന്നു. പെട്ടന്നാണ് ഞങ്ങള്‍ കൂട്ടുകാരായത്. പിന്നെ മുഴുവന്‍ ഗള്‍ഫ്‌ വിശേഷങ്ങള്‍ ആണ് എന്നോട് പറഞ്ഞത്. മനോജ്‌ തൊടുപുഴയില്‍ ഒരു കല്യാണത്തിന് പോകാനാണ് കോട്ടയത്ത്‌ വന്നത്. അവന്‍ മനോജിന്റെ കൂടെ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. കോട്ടയത്ത്‌ നിന്നും വേറെ ഒരു കൂട്ടുകാരനെ കൂട്ടാനാണ് വന്നത്. അവനെ വിളിച്ചപ്പോള്‍ ഒരു മണിക്കൂര്‍ താമസം ഉണ്ട് എന്ന് പറഞ്ഞു. 

അതിന്‍ ശേഷം മനോജ്‌ എന്നെ അവന്റെ കമ്പനി യിലെ ജോലി ചെയ്യുന്ന ഒരു വീഡിയോ കാണിച്ചു. അതൊരു അലൂമിനിയം കമ്പനി ആണ്. അവിടുത്തെ ഫാക്ടറി യില്‍ ആണ് ജോലി ചെയ്യുന്നത്. കുഴപ്പമില്ല നല്ല ശമ്പളം ഉണ്ട് എന്ന് പറഞ്ഞു. അതിനിടയില്‍ എന്റെ ഇമെയില്‍ ഐ ഡി വാങ്ങി, കൂടെ ഫോണ്‍ നമ്പരും. അപ്പോള്‍ അവന്റെ കൂട്ടുകാരന്‍ കാറില്‍ അവിടെ വന്നു, ഒരു വെള്ള ഓല്ടോ കാര്‍ ആയിരുന്നു. പിന്നെ ഫോണ്‍ ചെയ്യാം എന്ന് പറഞ്ഞു അവന്‍ കാറില്‍ കയറി പോയി. 

ഇപ്പോള്‍ ഇതു ഇവിടെ എഴുതിയത് എന്താണന്നു വെച്ചാല്‍ ഒരു പുതിയ സുഹ്രത്തിനെ കിട്ടിയത് എത്ര പെട്ടന്നാണ്. അതിനു ശേഷം അവന്‍ ഗള്‍ഫില്‍ ചെന്ന് എന്നെ ഒരു രാത്രിയില്‍ വിളിച്ചിരുന്നു. എനിക്ക് ആദ്യം മനസിലായില്ല. പിന്നെ അവന്‍ പറഞ്ഞപ്പോള്‍ ആണ് മനസിലായത്.

അവന്‍ പോയതിനു ശേഷം വൈഫ്‌ സ്റ്റാന്‍ഡില്‍ വന്നു, ഞങ്ങള്‍ വീട്ടിലേക്കു പോയി. 

ഇതു വന്നു വായിച്ചാല്‍ പോര, നിങളുടെ അഭിപ്രായം താഴെ എഴുതണം കേട്ടോ. ....


Sunday 4 November 2012

എന്റെ ഒരു ദിവസം.

  ഇവിടെ എഴുതാന്‍ പോകുന്നത് എന്റെ ചെറിയ ചെറിയ കുറിപ്പുകള്‍ ആണ്, ഇതു വായിക്കുന്നവര്‍ ദയവു ചെയ്തു അവരുടെ അഭിപ്രായം എഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 


ആദ്യമായി എന്നെ കുറിച്ച് പറയാം. ഞാന്‍ ഒരു കോട്ടയം നിവാസി ആണ്. കോട്ടയത്ത്‌ ഒരു പ്രൈവറ്റ് കമ്പനി യില്‍ ജോലി നോക്കുന്നു. കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്. ഭാര്യക്കും ജോലി ഉണ്ട്. അവള്‍ ഒരു വാഹന കമ്പനി യില്‍ ജോലി നോക്കുന്നു. കുട്ടികള്‍ പഠിക്കുന്നു. 

ആദ്യമായി എന്റെ വീടിന്റെ ഒരു വീഡിയോ കാണിക്കാം. ഇതു എടുക്കാന്‍ ഒരു കാരണം ഉണ്ട്. എനിക്ക് ക്യാമറ വളരെ ഇഷ്ടമാണ്. അങ്ങനെ ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം എനിക്ക് ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ സാധിച്ചു. അപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഒരു വീഡിയോ എടുക്കണമെന്ന്. അങ്ങനെ എടുത്തു. ഇതു കാണു ബാക്കി വഴിയെ പറയാം.