Wednesday 31 July 2013

എന്റെ ജീവിതത്തിലോട്ട്‌ ഒരു തിരിഞ്ഞു നോട്ടം.


ഇന്ന് ഇത് എഴുതാൻ ഒരു കാരണം ഉണ്ട്. ഞാൻ കുറച്ചു ദിവസങ്ങൾ ആയി മോഹൻലാൽ ഇന്റെ ബ്ലോഗ്‌ വായിക്കാറുണ്ട്. ലാലേട്ടൻ വളരെ മനോഹരമായി ആണ് ഓരോ കാര്യത്തെയും കുറിച്ച് എഴുതിയിരിക്കുന്നത്. അപ്പോൾ എനിക്കും തുടർച്ചയായി  ബ്ലോഗ്‌ എഴുതണം എന്ന ഒരു മോഹം ഉദിച്ചു. ഞാൻ ഒരു എഴുത്തു കാരനോ , കവിയോ ഒന്നും അല്ല. ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. എന്റെ കഴിഞ്ഞ കാലത്തിലോട്ടു ഒരു എത്തിനോട്ടം മാത്രമാണിത്. 

1993 ഇൽ എന്റെ പതിനേഴാമത്തെ വയസ്സിൽ ആണ് ഞാൻ ഓറി യെന്റൽ എന്ന കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ആ  സമയത്തു എന്റെ വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശം ആയിരുന്നു. അന്ന് ഞാൻ പ്രീ ഡിഗ്രി കഴിഞ്ഞ് ടൈപ്പ് പഠിപ്പും കഴിഞ്ഞു നില്ക്കുകയായിരുന്നു. നേരത്തെ തന്നെ എന്റെ അച്ഛൻ ന്റെ സുഹ്രത്ത് ആയ മോഹനൻ ചേട്ടനോട് ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനും ആ ജോലി നോക്കി നില്ക്കുകയായിരുന്നു. അതിനൊരു കാരണം ഉണ്ട്, എന്റെ അനിയൻ സ്കൂൾ പഠനം കഴിഞ്ഞു എന്ജിനിയരിങ്ങ് പഠിക്കാൻ പോകാൻ നില്ക്കുകയായിരുന്നു. രണ്ടു പേരെയും കൂടി പഠിപ്പിക്കാൻ അച്ഛന് കഴിവില്ലായിരുന്നു. അനിയനെ രക്ഷപെടുതുന്നതിനു വേണ്ടി ഞാൻ സ്വയം പഠനം നിർത്തി . എനിക്ക് ഓട്ടോ മൊബൈൽ പഠിക്കണം എന്നായിരുന്നു ആഗ്രഹം. ഒന്നും നടന്നില്ല . സാരമില്ല , അനിയൻ രക്ഷപെട്ടു, അതുമതി. 

അങ്ങനെ ഒരു ദിവസം വീട്ടിൽ ഇരിക്കുമ്പോൾ മോഹനൻ ചേട്ടന്റെ ഫോണ്‍ വന്നു. അവരുടെ കമ്പനിയിൽ ഒരു റ്റ്യ്പിസ്റ്റ് ന്റെ ഒഴിവു ഉണ്ട് , നാളെ തന്നെ അച്ഛനെയും കൂട്ടി വരാൻ പറഞ്ഞു. അപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഒരു സ്കൂൾ തലത്തിൽ നിന്നും ഒരു ഓഫീസിൽ  വന്ന എനിക്ക് അവിടെ വളരെ വീർപ്പുമുട്ടൽ അനുഭവപെട്ടു . കുറച്ചു ദിവസം കൊണ്ട് ഞാൻ ജോലിയെല്ലാം നല്ല വണ്ണം ചെയ്യാൻ പഠിച്ചു. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞു പോയി. ആദ്യമൊക്കെ നല്ല കച്ചവടം ഉണ്ടായ കമ്പനി കുറേശെ മോശം ആകാൻ തുടങ്ങി. ആ  സമയത്ത് ആണ് എന്റെ കല്യാണം. അങ്ങനെ ഞാൻ ഒരു 15 വർഷം ഈ കമ്പനി യിൽ ജോലി ചെയ്തു. ഇതിനിടയിൽ പഠിക്കാൻ കിട്ടിയ അവസരങ്ങൾ ഞാൻ ഉഴപ്പി കളഞ്ഞു. അതിന്റെ നഷ്ട്ട ബോദം എനിക്കിപ്പോഴുണ്ട്. 

ഇപ്പോൾ ഞാൻ വേറെ ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഡിഗ്രി ഇല്ലാത്തതിന്റെ ബുദ്ധി മുട്ട് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഗൾഫിൽ ഒരു ജോലിക്ക് വേണ്ടിയാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ഒരു സാറിന്റെ മോന് അവിടെ ഒരു കമ്പനി ഉണ്ട്. അവിടെ എനിക്ക് ഒരു അവസരം തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ എല്ലാ പേപ്പറും ശരിയായി വന്നപ്പോൾ സൗദി പ്രശ്നം കൊണ്ട് അവർ എത്ര ശ്രമിച്ചിട്ടും എന്റെ വിസ ഇതുവരെ ശരിയായില്ല. ഞാൻ എല്ലാ ദേവി മാരെയും ദേവൻ മാരെയും വിളിച്ചു പ്രാർ ത്തിച്ചിട്ടും ഒരു രക്ഷയും ഉണ്ടായില്ല. ഇപ്പോഴും അതിനു വേണ്ടി കാത്തിരിക്കുന്നു. "പ്രതീക്ഷ അതാണല്ലോ മനുഷ്യനെ ഓരോ നിമിഷവും മുൻപോട്ടു ചലിപ്പിക്കുന്നത്."

തല്കാലം എഴുത്ത് ഇവിടെ നിർത്തുകയാണ് . ബാക്കി ഇനി സമയം കിട്ടുമ്പോൾ എഴുതാം. 


വായിക്കുന്നവർ മറുപടി എഴുതാൻ മറക്കരുത്. 


Saturday 27 July 2013

ഒരു ചെറിയ കവിത എന്റെ കമ്പനി യെ പറ്റി.

ലോകം നൊടിയിടയിൽ പുതിയ ടെക് നോലജുകൾ സ്വയാത്ത മാക്കുന്നു ..........
അതനുസരിച്ച് രാജ്യങ്ങളും ഉന്നത ടെക് നോള ജൂ കളിലേക്ക് മാറുന്നു......
ഇന്ത്യയും ഇന്ത്യയിലെ കമ്പനി കളും അതിലേക്കു മാറി കഴിഞു .......
എന്നിട്ടും പ്രിയപ്പെട്ട കമ്പനി നീ മാത്രം എന്തെ മാറാപ്പു ......
ബാങ്ക് കൾ കോർ ബാങ്ക് ലേക്ക് മാറി കഴിഞു .........
RTGS ഉം NIFT ഉം മാലോകർക്ക്‌ മനപാടം ആയി കഴിഞു .......

ആളുകൾ വീട്ടിൽ ഇരുന്നു അവരുടെ കമ്പ്യൂട്ടർ ഉപയോഗിച്ചു  പൈസ വിനിമയം ചെയ്യാൻ തുടങ്ങി ...

എന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്ന രീതിയിൽ കണ്ണടക്കുന്ന ..........
മാനേജർ പുങ്ക് വൻ മാരെ ഇനിയെകിലും നിങളുടെ കണ്ണുകൾ തുറക്കു.........?
കാര്യങ്ങൾ വേഗത്തിൽ തീർത്തു ചിലവുകൾ കുറക്കു .........
അതാണ് നമ്മൾ ക്കും നമ്മുടെ കമ്പനി ക്കും നല്ലത് .

                                     **********************