Saturday 10 November 2012

ഞങ്ങളുടെ കാവിലെ പൂജയും കവിയൂര്‍ യാത്രയും.



കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഭാര്യയുടെ വീട്ടില്‍ പോയിരുന്നു. അവിടെ അവരുടെ കാവില്‍ ഒരു പൂജ ഉണ്ടായിരുന്നു. അതില്‍ സംബന്ധിക്കാന്‍ വേണ്ടിയാണു പോയത്.രാവിലെ എഴുനേറ്റു കുളിച്ചു രടിയായി ഞാനും, അമ്മയും, തങ്കു വും പൊന്നുവും ഒരുമിച്ചാണ് കാറില്‍ കയറി പോയത്. അമ്മ പറഞ്ഞു നമുക്ക് നേരത്തെ പോകണം അവിടെ രാവിലെ തന്നെ പൂജകള്‍ തുടങ്ങും. അതുകൊണ്ട് കുറച്ചു സ്പീഡില്‍ ആണ് ഞാന്‍ കാര്‍ ഓടിച്ചിരുന്നത്.

വണ്ടിയില്‍ കയറി കുറച്ചു കഴിഞ്ഞു പോന്നു ഉറക്കം തുടങ്ങി. ജോലിയും , സ്കൂള്‍ ഉം ഉള്ള ദിവസം ആയതുകൊണ്ട് വഴിയില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. വളരെ വിഷമിച്ചാണ് ഞാന്‍ കാര്‍ ഓടിച്ചിരുന്നത്. 8.30 നാണു വീട്ടില്‍ നിന്നും യാത്ര തുടങ്ങിയത്. ഏകദേശം ഒരു 9.30 ആയപ്പോള്‍ ഞങ്ങള്‍ കവിയൂര്‍ വീട്ടില്‍ വന്നു. അവിടെ അടുത്ത് അമ്മയുടെ ഒരു തറവാട് ഉണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ കാവില്‍ പൂജ ഒന്നും തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അമ്മയുടെ തറവാട്ടില്‍ കയറി ഇരുന്നു. 

അവിടെ അവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. അതില്‍ ഒരു ചേട്ടന്‍ കേരളത്തിന്‌ വെളിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ആണ് ജോലി നോക്കുന്നത്. അതിനു താഴെ രണ്ടു പേര്‍. അവര്‍ക്ക് രണ്ടു പേര്‍ക്കും അരക്ക് കീഴോട്ടു ചലന ശേഷി ഇല്ല. വളരെ കഷ്ടമാണ് അവരുടെ കാര്യം. എല്ലാ കാര്യത്തിനും അവരുടെ അച്ഛന്‍ കൂടെ വേണം. കുളിപ്പിക്കാനും, ബാത്ത് റൂമില്‍ പോകാനും ഒക്കെ അച്ഛന്‍ എടുത്തുകൊണ്ടാണ് പോകുന്നത്. നമുക്ക് കണ്ടാല്‍ വളരെ വിഷമം തോന്നും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ  ചേട്ടന്‍ ഊണ് മുറിയില്‍ ഇരിപ്പുണ്ടായിരുന്നു. പിന്നെ ഞാന്‍ ചേട്ടനുമായി കുറെ സമയം സംസാരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു. 

അങ്ങനെ ഒരു 10.45 ആയപ്പോള്‍ പോറ്റിമാര്‍ വന്നു പൂജ ആരംഭിച്ചു. അപ്പോഴേക്കും ഞങ്ങള്‍ എല്ലാവരും അവിടെ ചെന്നു. നാഗ രാജാക്കന്മാര്‍ക്ക് എല്ലാ വര്‍ഷവും അവിടെ പൂജകള്‍ ചെയ്യാറുണ്ട്. ഏകദേശം 1.00 ആയപ്പോള്‍ പൂജകള്‍ കഴിഞ്ഞു. അതിനുശേഷം പായസവും പഴവും എല്ലാം കഴിച്ചു നാഗരാജനെ നല്ലവണ്ണം മനസിരുത്തി പ്രാര്‍ഥിച്ചു ഞങ്ങളും വീട്ടിലേക്ക്  മടങ്ങി. 
 
 

2 comments:

  1. ചെറിയൊരു യാത്രാ വിവരണം.എഴുതാനുള്ള മാറ്റര്‍ ആദ്യം ഒരു നോട്ട് പാഡില്‍ തയ്യാറാക്കി,വീണ്ടും വീണ്ടും വായിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തുക. അങ്ങിനെ ചെയ്താല്‍ കൂടുതല്‍ നന്നാവും. ധൃതി പിടിച്ച് പോസ്റ്റു ചെയ്യാന്‍ മെനക്കടരുന്ത്. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete