Friday 27 December 2013

ഞങ്ങളുടെ ഒരു ഉത്സവ യാത്ര.


 ഇന്നലെ ഞാനും ആശയും കൂടി കവിയൂർ അമ്പലത്തിൽ പോയി. അവിടെ ഉത്സവം ആയിരുന്നു.ഞങ്ങൾ ബൈക്ക് നു ആയിരുന്നു പോയത്.ഒത്തിരി കാലം ആയി ബൈക്ക് ഇൽ ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോയിട്ട്. മണർകാട്, പുതുപ്പള്ളി വഴി പോയത് കൊണ്ട് വഴി നല്ലതായിരുന്നു. അമ്പലത്തിൽ വെളിയിൽ എഴുന്നള്ളിക്കുന്നത് കാണുന്നതിനു വേണ്ടി ആയിരുന്നു ഞങ്ങൾ പോയത്. പിന്നെ വേല കളിയും കണ്ടു.

ചെറിയ രീതിയിൽ തണുപ്പുള്ള അന്തരീക്ഷം ആയിരുന്നു പോയ വഴിയിൽ എല്ലാം. ഒത്തിരി നാൾ കൂടി ലോങ്ങ്‌ ട്രിപ്പ്‌ ഓടിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ മടി ഉണ്ടായിരുന്നു. പോകുന്ന വഴി അവളുടെ ഒരു ഫ്രണ്ട് ഇന്റെ വീട്ടിൽ കയറി. അദ്ദേഹം കൊടക് മഹിന്ദ്ര ബാങ്കിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന ആൾ ആയിരുന്നു. നടക്കൽ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. ഒന്ന് രണ്ട് പേരോട് വഴി ചോദിച്ചു വീട് കണ്ടെത്തി.

ഞങ്ങൾ അവിടെ ചെന്നപ്പോൾ അദ്ദേഹം അവിടെ ഇല്ലായിരുന്നു. മകൻ വന്നു ഗേറ്റ് തുറന്നു തന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. ചേട്ടൻ പറഞ്ഞായിരുന്നു നിങ്ങൾ ഇപ്പോൾ വരുമെന്ന്......

അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. ഒരു ആണും മറ്റേതു പെണ്ണും. നല്ല മര്യാദ ഉള്ള കുട്ടികൾ. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നപ്പോൾ അദ്ദേഹം വന്നു. പിന്നെ കുറെ നേരം ജോലിയെ കുറിച്ചും മറ്റും സംസാരിച്ചു കൊണ്ടിരുന്നു.

എന്റെ ഭാര്യ ആശ കുറച്ചു നാൾ കൊടക് മഹിന്ദ്ര ബാങ്കിൽ ജോലിക്ക് പോയിരുന്നു. അതിനു ശേഷം പ്രേഗ്നെന്റ്റ് ആയപ്പോൾ ജോലി നിർത്തിയിരുന്നു. പക്ഷെ കുറച്ചു നാൾ കൂടി നിന്നിരുന്നെങ്കിൽ ബാങ്കിന്റെ സ്റ്റാഫ്‌ ആയേനെ ........... അതിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് ഞാൻ പറഞ്ഞു.

അപ്പോഴേക്കും ചേച്ചി കാപ്പിയും, കേക്ക് ഉം ആയിട്ടു വന്നു. പിന്നെ അവരുമായി കുറെ സമയം സംസാരിച്ചു. പറഞ്ഞു പിടിച്ചു വന്നപ്പോൾ എന്റെ ഭാര്യയുമായി അവർക്ക് അകന്ന ബന്ധം ഉണ്ട്. ചേച്ചി ഒരു സ്കൂൾ ടീച്ചർ ആണ് കൂടാതെ വീട്ടിൽ 40 ഓളം കുട്ടികൾക്ക് ട്യുഷൻ എടുക്കുന്നുണ്ട്.

കുട്ടികൾ 5 ലും 9 തിലും പഠിക്കുന്നു. സമയം പോയത് കൊണ്ട് 6 മണി ആയപ്പോൾ ഞങ്ങൾ അവരോടു വിട പറഞ്ഞു അമ്പലത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സാധാരണ നല്ല തിരക്ക് കാണേണ്ടതാണ്. പക്ഷെ ആളുകൾ തീരെ കുറവായിരുന്നു. തിരക്ക് പേടിച്ചാണ് ഞാൻ കാർ എടുക്കാതെ ബൈക്ക് ഇൽ പോന്നത്.

എല്ലാം കഴിഞ്ഞതിനു ശേഷം 9 മണി ആയപ്പോൾ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. ഇപ്പോൾ ആളുകൾക്ക് അമ്പലവും ഉത്സവവും ഒന്നും അത്ര കാര്യം ഇല്ല. ചിന്തികടയിൽ ഒന്നും കാര്യമായ കച്ചവടം കണ്ടില്ല. കാലത്തിന്റെ ഒരു പോക്കെ ................


6 comments:

  1. ശീര്‍ഷകത്തിന് യോജിച്ച പോലെ ഒരു ഉത്സവ വിവരണമൊന്നും കുറിപ്പില്‍ കണ്ടില്ല.വീട് സന്ദര്‍ശനത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. എഴുതിത്തെളിയുക. ആശംസകള്‍

    ReplyDelete
  2. തുമ്പി പറഞ്ഞത് കറക്ടാണ്. അതുമാത്രമല്ല എഴുത്തില്‍ ഒരു കൃത്രിമഭാഷ നിറഞ്ഞുനില്‍ക്കുന്നതുപോലെ. ധാരാളമെഴുതുക. സ്വാഭാവികമായും വാചകങ്ങള്‍ക്ക് ഭംഗിയും പൂര്‍ണ്ണതയും വന്നുചേരും. ഉത്സവാശംസകള്‍

    ReplyDelete
  3. എഴുതുന്നതിനേക്കാള്‍ കൂടുതല്‍ വായിക്കുക.

    ReplyDelete
  4. മറുപടി എഴുതിയ എല്ലാവർക്കും നന്ദി. നല്ല രീതിയിൽ എഴുതാൻ ശ്രമിക്കുന്നു ഉണ്ട്.

    ReplyDelete
  5. ഒരു സുഖം ആയില്ലലോ..

    ReplyDelete
  6. ഒന്ന് കൂട്ടി തേച്ചു മിനുക്കാമായിരുന്നു !!

    ReplyDelete